ഒക്‌ലഹോമയിൽ പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

ഒക്‌ലഹോമ സിറ്റി:പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം.

Advertisment

സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണു വീടിനു വെളിയിൽ ടൂൾ ബോക്സിൽ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്.

മകളാണ് പിതാവിനെ കാണാനില്ല എന്ന വിവരം പൊലീസിനെ അറിയിച്ചത്. 71 വയസ്സുള്ള എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം.

publive-image

ഇതുമായി ബന്ധപ്പെട്ടുമകൻ ഫ്രാൻസിസ്ക്കൊ ടാപിയായെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവുമായി കലഹിച്ചു, വകവരുത്തുകയായിരുന്നുവെന്ന് മകൻ പൊലീസിനെ അറിയിച്ചു.

ഫ്രാൻസിസ്ക്കൊയ്ക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ്സെടുത്തിട്ടുണ്ട്. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.

പിതാവിനെ കൂട്ടികൊണ്ടു പോകുവാൻ വീട്ടിലേക്ക് വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ വിളിച്ചത്.

us news
Advertisment