പാരീസ്: ഒളിമ്പിക്‌സില്‍ വനിതകളുടെ 49 കിലോ ഭാരോദ്വഹനം സ്നാച്ച് – ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ഇനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനു നാലാം സ്ഥാനത്ത്.
ടോക്കിയോയിൽ വെള്ളി മെഡൽ നേടിയ ചാനുവിന് ഒരു കിലോയുടെ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. സ്‌നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോയും ഉൾപ്പെടെ 199 കിലോഗ്രാം ചാനു വിജയകരമായി ഉയർത്തി.
ശേഷം ക്ലീൻ ആൻഡ് ജെർക്കിൽ 114 കിലോഗ്രാം ഭാരം ഉയർത്താൻ ചാനു ശ്രമിച്ചു. പക്ഷേ അതിൽ വിജയിക്കാത്തതിനാൽ ഒരു കിലോ ഭാരത്തിൽ താരത്തിന് വെങ്കലം നഷ്ടമായി.