മെഡൽ , ഒരു ജയമകലെ; ഹോക്കി സെമിയിൽ ഇന്ത്യ ഇന്ന് ജർമ്മനിയെ നേരിടും

New Update
dd.1.2842884

പാരീസ് : 44 വർഷത്തിന് ശേഷം ഒളിമ്പിക്സിന്റെ ഫൈനലിൽ കളിക്കുകയെന്ന മോഹവുമായി ഇന്ത്യൻ ഹോക്കി ടീം ജർമ്മനിക്ക് എതിരായ സെമിഫൈനലിന് ഇറങ്ങുന്നു. ഇന്ത്യൻ സമയം ഇന്നുരാത്രി 10.30ന് തുടങ്ങുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ നേടാൻ വഴിയൊരുങ്ങും. തോറ്റാൽ വെങ്കലത്തിനായുള്ള മത്സരത്തിന് ഇറങ്ങാം. നിലവിലെ വെങ്കലജേതാക്കളാണ് ഇന്ത്യ.

Advertisment

ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനലിൽ അതുല്യ പ്രകടനം പുറത്തെടുത്ത മലയാളി ഗോളി പി.ആർ ശ്രീജേഷിലും ഒളിമ്പിക്സിൽ ഇതുവരെ ഏഴുഗോളുകൾ നേടിക്കഴിഞ്ഞ നായകൻ ഹർമൻപ്രീത് സിംഗിലുമാണ് ഇന്ത്യൻ പ്രതീക്ഷകൾ.

Advertisment