നോഹ ലൈൽസ് വേഗരാജാവ്; 100 മീറ്റർ ഫിനിഷ് ചെയ്തത് 9.79 സെക്കൻഡിൽ

New Update
noah lyles

അമേരിക്കൻ താരം നോഹ ലൈൽസ് പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ താരം. 100 മീറ്റർ ഫൈനലിൽ നോഹ ലൈൽസിന് സ്വർണം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സുവർണനേട്ടം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കയുടെ കിഷെൻ തോംസണിന് വെള്ളി. 1/5000 സെക്കൻ്റ് വ്യത്യാസത്തിൽ ആണ് കിഷെൻ തോംസണിന് സ്വർണം നഷ്ടമായത്.

Advertisment

അമേരിക്കയുടെ ഫ്രെഡ് കെർളിക്കാണ് വെങ്കലം (9.81 സെക്കൻ്റ്). ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ ഉണ്ടായിരിക്കുന്നത്. നോഹയുടെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്. ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു.

പാരിസ് ഒളിംപിക്സിൽ നിലിവിൽ 19 സ്വർണവും 26 വെള്ളിയും 26 വെങ്കലവും ഉൾപ്പടെ 71 മെഡലുകളുമായി അമേരിക്കയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. 19 സ്വർണവും 15 വെള്ളിയും 11 വെങ്കലവും ഉൾപ്പടെ 45 മെഡലുകൾ സ്വന്തമാക്കി ചൈന രണ്ടാം സ്ഥാനത്തുണ്ട്. 12 സ്വർണവും 14 വെള്ളിയിം 18 വെങ്കലവുമായി ഫ്രാൻസാണ് മൂന്നാം സ്ഥാനത്ത്‌. മൂന്ന് വെങ്കല മെഡൽ നേട്ടങ്ങളോടെ ഇന്ത്യ ഇപ്പോൾ 57-ാമതാണ്.

Advertisment