പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ഷൂട്ടിംഗ് വിഭാഗത്തിൽ വെങ്കലം സ്വന്തമാക്കി സ്വപ്‌നിൽ കുശാലെ

New Update
swapnil-kusale.1.2835470

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗ് പുരുഷ വിഭാഗം ഫൈനലിൽ സ്വപ്നിൽ കുശാലെ വെങ്കലം സ്വന്തമാക്കി. 451.4 പോയിന്റ് നേടിയാണ് കുശാലെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. 44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ നിന്ന് എട്ടുപേരായിരുന്നു ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. 463.6 പോയിന്റുമായി ചൈനീസ് താരം ലിയു യുകിനാണ് ഒന്നാം സ്ഥാനത്ത്. 461.3 പോയിന്റുമായി യുക്രെയിൻ താരം എസ് കുലിശ് രണ്ടാം സ്ഥാനം നേടി.

Advertisment

നീലിംഗ് പൊസിഷൻ, പ്രോൺ പൊസിഷൻ എന്നിവയിൽ പിന്നിലായിരുന്നെങ്കിലും സ്റ്റാൻഡിംഗ് പൊസിഷനിൽ മികച്ച പ്രകടനം കാഴ്‌ചവച്ചാണ് മൂന്നാമനായി കുശാലെ ഫിനിഷ് ചെയ്തത്. ഇന്നലെ നടന്ന പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗ് യോഗ്യതാ റൗണ്ടിൽ ഏഴാമനായാണ് കുശാലെ ഫൈനലിലേയ്ക്ക് കടന്നത്.

 

Advertisment