‘​ഗുഡ്ബൈ ​ഗുസ്തി; സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോ​ഗട്ട്; ഞെട്ടി കായികലോകം

New Update
phohat

പാരിസ്: ഒളിമ്പിക്സിൽ നിന്ന് അയോ​ഗ്യയാക്കിയതിന് പിന്നാലെ ​വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോ​ഗട്ട്. ​എക്സിലൂടെയാണ് താരം കായികലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോട് ക്ഷമിക്കണമെന്ന് അവർ എക്സിൽ കുറിച്ചു.

Advertisment

വൈകാരികമായ കുറിപ്പ് പങ്കിട്ടാണ് വിനേഷ് ഫോ​ഗട്ട് കണ്ണീരോടെ ​ഗോദ വിടുന്നത്. ഇന്ത്യൻ കായിക ചരിത്രത്തിലൊരു വനിത ​ഗുസ്തി താരവും സഞ്ചരിച്ചി‌ട്ടില്ലാത്ത വഴികളിലൂടെയാണ് കഴിഞ്ഞ 48 മണിക്കൂർ വിനേഷ് സഞ്ചരിച്ചത്. ഫൈനലിന് മുന്നോടിയായി നടത്തിയ ഭാര പരിശോധനയിൽ 100 ​ഗ്രാം കൂടിയതിന് പിന്നാലെയാണ് അയോ​ഗ്യയാക്കപ്പെട്ടത്. വനിതകളുടെ 50 ​കിലോ​ഗ്രാം വിഭാ​ഗത്തിലായിരുന്നു വിനേഷ് ഫോ​ഗട്ട് ഫൈനലിലെത്തിയത്. ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി വിനേഷ് ചരിത്രം സൃഷ്ടിച്ചിരുന്നെങ്കിലും നിർഭാ​ഗ്യം താരത്തെ പിന്തുടരുകയായിരുന്നു.

പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോ​ഗ്രാം വിഭാ​ഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ യുക്രെയ്ന്‍ താരം ഒക്‌സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. പിന്നാലെ ​ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ സ്വർണ പതക്കം വിനേഷിലൂടെ കിട്ടുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. അപ്രതീക്ഷിതമായാണ് ഭാരം തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിടവാങ്ങൽ.

Advertisment