Advertisment

2024 പാരീസ് ഒളിമ്പിക്‌സിന് തയ്യാറെടുത്ത് യുഎഇ, മാറ്റുരയ്ക്കുന്നത് 14 അത്‌ലറ്റുകൾ

New Update
F

ദുബായ്: പാരീസിൽ നടക്കുന്ന 2024 സമ്മർ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യുഎഇയുടെ അത്‌ലറ്റുകൾ ഒരുങ്ങി. യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റിയാണ് രാജ്യത്തിൻ്റെ ഔദ്യോഗിക ഒളിമ്പിക്‌സ് പ്രതിനിധി സംഘത്തെ പ്രഖ്യാപിച്ചത്.

Advertisment

ഇക്വസ്ട്രിയൻ, ജൂഡോ, നീന്തൽ, സൈക്ലിംഗ്, അത്‌ലറ്റിക്‌സ് എന്നിവയിൽ മത്സരിക്കുന്ന 14 പുരുഷ-വനിതാ അത്‌ലറ്റുകളാണ് 20 ടെക്‌നിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകൾക്കൊപ്പം ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്.

15 വയസുള്ളപ്പോൾ 2018ലെ യൂത്ത് ഒളിമ്പിക്സിൽ വ്യക്തിഗത ഷോജംപിംഗിൽ വെള്ളി മെഡൽ നേടിയ ഇക്വസ്ട്രിയൻ റൈഡർ ഒമർ അൽ മർസൂഖി ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിൻ്റെ പതാകവാഹകനാകും. രാജ്യത്തിന്റെ ഒളിമ്പ്യൻമാർ ധരിക്കേണ്ട യൂണിഫോമും യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. വെള്ളയും ചുവപ്പും കലർന്ന നിറത്തിലുള്ള യൂണിഫോമാണ് അത്‌ലറ്റുകൾ ധരിക്കുക.

പാരീസ് ഒളിമ്പിക്‌സിൽ യുഎഇക്ക് ‘എമിറാത്തി ഹൗസും’ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ഹൗസ് ജൂലൈ 27 മുതൽ ഓഗസ്റ്റ് 10 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ (പാരീസ് സമയം) തുറന്ന് പ്രവർത്തിക്കും. ഇവിടേയ്ക്കുള്ള പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്.

Advertisment