പാരിസ് ഒളിമ്പിക്സ്: ഷൂട്ടിങില്‍ ഇന്ത്യക്ക് നിരാശ, കലാശപോരിൽ നേരിയ വ്യത്യാസത്തില്‍ അര്‍ജുന്‍ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്

New Update
F

പാരിസ്: ഒളിമ്പിക്സ് ഷൂട്ടിങില്‍ ഇന്ത്യക്ക് നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം അര്‍ജുന്‍ ബബുത നേരിയ വ്യത്യാസത്തില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Advertisment

208.4 പോയിന്റുകള്‍ നേടിയാണ് അര്‍ജുന്‍ മത്സരം അവസാനിപ്പിച്ചത്. ഇടക്ക് വെള്ളി മെഡല്‍ പ്രതീക്ഷയും പിന്നാലെ വെങ്കല പ്രതീക്ഷയും താരം നല്‍കിയിരുന്നു. അവസാന ഘട്ടത്തില്‍ സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളുടെ മുന്നേറ്റം അര്‍ജുന് തിരിച്ചടിയായി.