New Update
/sathyam/media/media_files/jNcaUHLDAD5n6F90u45p.webp)
പാരിസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗ്ൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ സജീവമാക്കി യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ.
Advertisment
ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടമായശേഷം തകർപ്പൻ തിരിച്ചുവരവിലൂടെയാണ് ലക്ഷ്യ വിജയം പിടിച്ചെടുത്തത്. സ്കോർ: 19–21, 21–15, 21–12.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവും ചിരാഗ്–സാത്വിക് സഖ്യവും നേരത്തെ പുറത്തായിരുന്നു.
ഒളിമ്പിക്സിൽ ബാഡ്മിന്റൻ പുരുഷ വിഭാഗം സിംഗ്ൾസിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ലക്ഷ്യ. ബാഡ്മിന്റനിൽ ഇന്ത്യയുടെ അവശേഷിക്കുന്ന മെഡൽ പ്രതീക്ഷയായ ലക്ഷ്യയുടെ സെമി ഫൈനൽ പോരാട്ടം ഞായറാഴ്ചയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us