New Update
/sathyam/media/media_files/Q7Y2YR9KkzhxzMat4WTp.jpeg)
പാരിസ്: ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ. ചൈനക്കും അമേരിക്കക്കും 40 സ്വർണം വീതമാണെങ്കിലും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡൽ നേടിയ യു.എസ്.എ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു.
Advertisment
ചൈനക്ക് 27 വെള്ളിയും 24 വെങ്കലവുമടക്കം 91 മെഡലാണുള്ളത്. 20 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനം നിലനിർത്തി.
ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായി ഇന്ത്യ 71ാം സ്ഥാനത്താണ്. കഴിഞ്ഞ തവണ നീരജ് ചോപ്രയുടെ സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 48ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്.