നീർജലീകരണം, വിനേഷ് ഫോ​ഗട്ട് ആശുപത്രിയിൽ

പതിവ് ഭക്ഷണം പോലും താരം ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ രാവിലെ നടത്തിയ പരിശോധനയിൽ താരത്തിന്റെ ഭാരം 100 ​ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി.

New Update
vinesh phogat paris

പാരിസ്: ഇന്ത്യൻ വനിത ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് നീർജലീകരണത്തെ തുടർന്ന് ആശുപത്രിയിൽ. ഭാരം കുറയ്ക്കാനായി രാത്രി മുഴുവൻ കഠിന പ്രയത്നമാണ് താരം നടത്തിയത്. ഒളിംപിക്സിൽ അയോ​ഗ്യയാക്കപ്പെട്ട അറിയിപ്പ് പുറത്തുവരുമ്പോൾ വിനേഷ് ആശുപത്രിയിൽ ആയിരുന്നു.

Advertisment

മത്സരത്തിന് 14 മണിക്കൂർ മുൻപാണ് ഭാര പരിശോധന നടത്തുക. സെമി ഫൈനൽ മത്സരത്തിന് പിന്നാലെ താരത്തിന് ശരീര ഭാരം കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ട് നീങ്ങിയത്.

പതിവ് ഭക്ഷണം പോലും താരം ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ രാവിലെ നടത്തിയ പരിശോധനയിൽ താരത്തിന്റെ ഭാരം 100 ​ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി.

Advertisment