ഒറ്റ രാത്രി കൊണ്ട് 6 കിലോ വരെ കുറയ്ക്കാനാകും, എന്നിട്ടാണോ നൂറ് ഗ്രാം; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ അട്ടിമറി ആരോപിച്ച് വിജേന്ദര്‍ സിങ്

New Update
G

ഡല്‍ഹി: ഒളിംപിക്‌സ് ഫൈനലില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ അട്ടിമറിയെന്ന് ഗുസ്തി താരം വിജേന്ദര്‍ സിങ്. ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പായി ഇങ്ങനെ ഉണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രധാന മത്സരങ്ങള്‍ക്ക് മുന്‍പായി ഭാരം നിലനിര്‍ത്തേണ്ടത് എങ്ങനെയെന്ന് താരങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഒരു രാത്രികൊണ്ട് അത്‌ലറ്റുകള്‍ക്ക് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ കുറക്കാം, അപ്പോള്‍ 100 ഗ്രാമിന് എന്താണ് പ്രശ്‌നം?. ആര്‍ക്കൊക്കെയോ പ്രശ്നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും തനിക്ക് തോന്നുന്നു. ഇന്ത്യ കായികരാഷ്ട്രമായി ഉയരുന്നത് കാണാന്‍ ഇഷ്ടമില്ലാത്തവരാണ് ഈ അട്ടിമറിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഒളിംപിക്‌സില്‍ അവളുടെ പ്രകടനം അത്രമേല്‍ മികച്ചതായിരുന്നു. വിനേഷിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തില്‍ ഒരു തെറ്റുണ്ടാവുമെന്ന് താന്‍ കരുതുന്നില്ല. ഇത്രയും കാലം അവളുടെ കരിയര്‍ അങ്ങനെയായിരുന്നു. ഇവിടെ സംഭവിച്ചത് ഒട്ടും നല്ല കാര്യമല്ല. ഏറെ വിഷമമുണ്ടെന്നും വിജേന്ദര്‍ പറഞ്ഞു.

Advertisment