പാരിസ്: പാരിസ് ഒളിംപിക്സിലുണ്ടായ അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോടതി അംഗീകരിച്ചു. അന്താരാഷ്ട്ര കായിക കോടതിയാണ് അപ്പീൽ സ്വീകരിച്ചത്.
വെള്ളി മെഡലിന് അർഹതയുണ്ടെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആവശ്യം. ഭാരക്കൂടുതലിനെത്തുടർന്ന് ഇന്നലെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.