പാരീസ്: വിനേഷ് ഫോഗട്ടിനെ ഒളിമ്പികിസ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ താരം നൽകിയ അപ്പീലിൽ വിധി പറയാൻ മാറ്റി. സംഭവത്തിൽ രാജ്യാന്തര തർക്കപരിഹാര കോടതി വെള്ളിയാഴ്ച വിധിപറയും.
പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അതിനാൽ വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയത്.
അപ്പീലിൽ കഴിഞ്ഞ ദിവസം തന്നെ വാദം പൂർത്തിയായിരുന്നു. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.