ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പ്രതിഫലം അറിഞ്ഞാൽ ഞെട്ടും

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, July 30, 2021

ഒളിംമ്പിക്‌സില്‍ ആയിരക്കണക്കിന് കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇവരില്‍ ശ്രദ്ധിക്കപ്പെടുന്നത് മെഡല്‍ നേടുന്ന താരങ്ങള്‍ മാത്രമാണ്. ഇവരുടെ പരിശീലകരും പരിശീലന കഥകളും കഠിനാദ്ധാനങ്ങളുമൊക്കെ വാര്‍ത്തകളാവുകയും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. ഒളിംമ്പിക്‌സ് യോഗ്യത നേടുന്ന എല്ലാ താരങ്ങള്‍ക്കും ഇതുപോലെ കഠിനാദ്ധ്വാനത്തിന്റെയും ത്യാഗങ്ങളുടേയും കഥകളുണ്ട്.

ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയത് കൊണ്ടാണ് മീരാബായി ചാനു അഞ്ച് വര്‍ഷത്തിനിടെ സ്വന്തം വീട്ടില്‍ നിന്നത് അഞ്ച് ദിവസം മാത്രമാണെന്നും ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാറില്ലെന്നും കഠിനമായ പരിശീലനമാണ് നടത്തുന്നതെന്നും പുറംലോകമറിഞ്ഞത്.

എന്നാൽ ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പങ്കെടുക്കുന്നതിനോ അല്ലെങ്കില്‍ മെഡലുകള്‍ നേടിയാലോ ഒരു രൂപപോലും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.മെഡല്‍ നേടിയാലും പ്രൈസ് മണിയായി ഒന്നും ലഭിക്കില്ല. എന്നാല്‍ ഇവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും ഇതിന്റെ അടിസ്ഥാനത്തില്‍ അവരുടെ രാജ്യത്തെ സര്‍ക്കാരിനോ മറ്റു സംഘടനകള്‍ക്കോ ഒളിംമ്പിക് കമ്മറ്റിക്കോ തങ്ങള്‍ക്കിഷ്ടമുള്ള തുക അവര്‍ക്ക് ന്ല്‍കാം.

മീരാബായി ചാനുവിന് മണിപ്പൂര്‍ സര്‍ക്കാര്‍ തന്നെ ഒരു കോടി രൂപയാണ് സമ്മാനം പ്രഖ്യാപിച്ചത്. എന്നാല്‍ അമേരിക്കയില്‍ സ്വര്‍ണ്ണം നേടുന്നയാള്‍ക്ക് 37500 ഡോളറാണ് സമ്മാനം. വെള്ളി നേടുന്നയാള്‍ക്ക് 22500 ഡോളറും വെങ്കലം നേടുന്നയാള്‍ക്ക് 15000 ഡോളറുമാണ് സമ്മാനം.

×