ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിൽ വീടിന് തീപ്പിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ന്യൂസ് ബ്യൂറോ, ഒമാന്‍
Friday, July 30, 2021

മസ്‍കത്ത്: ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിൽ വീടിന് തീപ്പിടിച്ചു. ദങ്ക് വിലായത്തിലായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു. ദാഹിറ ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീ പിന്നീട് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

×