കോവിഡ് വ്യാപന രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്താന്‍ ഒമാന്‍ ആലോചിക്കുന്നു.

New Update

മസ്‌കത്ത്: കോവിഡ് അപകടകരമായ തോതില്‍ വ്യാപിക്കുന്ന ചില രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്താന്‍ ഒമാന്‍ പരിഗണിക്കുന്നതിനായി റിപ്പോര്‍ട്ട്. വിഷയം സുപ്രീം കമ്മിറ്റി പഠിച്ചുവരുകയാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ആശങ്കജനകമായ വര്‍ധന കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

രോഗപ്പകര്‍ച്ച കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നായ താന്‍സനിയയില്‍ നിന്ന് ഒമാനിലെത്തുന്നവരിലെ പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നും ആരോഗ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നത് 20 പേരാണ്. ഇപ്പോള്‍ അത് 40ന് മുകളിലായെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment