ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ.
Advertisment
/sathyam/media/post_attachments/6OpxAMZUHJK9mJPeGwBo.jpg)
കഴിഞ്ഞയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ എഞ്ചിനിൽ ഉണ്ടായ തീപിടുത്തം തൊണ്ണൂറ് സെക്കൻഡ് കൊണ്ട് അണക്കുവാനും നിയന്ത്രണവിധേയമാക്കുവാനും കഴിഞ്ഞ മികച്ച രക്ഷാപ്രവർത്തനത്തിന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ സംഘത്തെ അഭിനന്ദിച്ചു കൊണ്ട് ഒമാൻ എയർപോർട്ട് അധികൃതർ സന്ദേശം പുറപ്പെടുവിച്ചിച്ചു.
ഈ സന്ദേശത്തിലാണ് തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമൂലം ഒരു വൻദുരന്തം ഒഴിവായതായും യാത്രക്കാർ പിന്നീട് പ്രതികരിക്കുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us