ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കും

New Update

publive-image

മസ്‌ക്കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മൂല്യ വര്‍ധിത നികുതി(vta) ഏര്‍പ്പെടുത്താന്‍ തീരുമാനം. അഞ്ച് ശതമാനമായിരിക്കും മൂല്യ വര്‍ധിത നികുതി. വാറ്റ് നടപ്പാക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു .

Advertisment

മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 5% നികുതി നടപ്പാക്കാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ധാരണയുണ്ട്. 2016ലെ വാറ്റ് യൂണിയന്‍ കരാറിന്റെ ഭാഗമായാണ് ഒമാനും ഇപ്പോള്‍ മൂല്യ വര്‍ധിത നികുതി സമ്പ്രദായത്തിലേക്ക് കടക്കുന്നത്.

വാറ്റ് ഈടാക്കുന്നതിന് ഇനിയുള്ള മാസങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി രൂപ രേഖയുണ്ടാക്കും.ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനമായിരിക്കും നികുതി.

Advertisment