രാഷ്ട്രിയ പാർട്ടികളുടെ ആവശ്യങ്ങൾ കഴിഞ്ഞു! രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു: ഇപ്പോൾ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ : ഒമർ ലുലു

Wednesday, April 7, 2021

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ കർശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി സംവിധായകൻ ഒമർ ലുലു. രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചത്. കോവിഡ് കേസുകൾ ഉയരുന്നതിനിടെയാണ് നിയന്ത്രണം കർശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിർബന്ധമാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ഒരാഴ്ച ക്വാറൻറൈനിൽ ഇരിക്കണം. വാക്സിനേഷൻ ഊർജിതമാക്കും.

അതെ സമയം തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ബൂത്ത് ഏജൻറുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

×