ഒരു അഡാറ് ലവ്വിന് രണ്ടാം ഭാഗമുണ്ടാകില്ല....ചങ്ക്‌സിന്റെ തുടർച്ചയൊരുക്കുക പുതുമുഖ സംവിധായകൻ...അഡാറ് ലവ്വിന്റെ പുതിയ ക്ലൈമാക്‌സ് എല്ലാവരും സ്വീകരിക്കും....തന്റെ അടുത്ത ചിത്രം പാത്തു വെഡ്‌സ് ഫ്രീക്കൻ- ഒമർ ലുലു
ഒരു അഡാറ് ലവ് സിനിമക്ക് രണ്ടാം ഭാഗമുണ്ടാകില്ലെന്നും തന്റെ മുന്‍ ചിത്രമായ ചങ്ക്സിന്റെ തുടര്‍ച്ചയൊരുക്കുക ഒരു പുതുമുഖ സംവിധായകനായിരിക്കുമെന്നും സംവിധായകന്‍ ഒമര്‍ ലുലു. ഒരു അഡാറ് ലവിന്റെ പ്രചാരണത്തിന്റെ ഭാഗമായ ഫേസ്ബുക്ക് ലൈവിലാണ് ഒമര്‍ പുതിയ വിശേഷങ്ങള്‍ പങ്ക് വെച്ചത്.
അഡാറ് ലവിന്റെ ക്ലൈമാക്സ് മാറ്റിയത് തിയേറ്ററിലെ പ്രതികരണത്തില്‍ വലിയ മാറ്റമുണ്ടാക്കിയുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു. പഴയെ ക്ലൈമാക്സ് പ്രേക്ഷകരില്‍ വളരെയധികം നിരാശയുണ്ടാക്കിയെന്നും പുതിയത് വന്നതോടെ ആ പരാതിക്ക് പരിഹാരമായെന്നും ഒമര്‍ പറയുന്നു.
ഗള്‍ഫില്‍ പഴയെ ക്ലൈമാക്സാകും പ്രദര്‍ശിപ്പിക്കുകയെന്നും ഒമര്‍ പറയുന്നു. ചങ്ക്സിന്റെ അടുത്ത ഭാഗം തന്റെ തന്നെ അസോസിയേറ്റായ ഉബൈനി ഇബ്രാഹീമായിരിക്കും സംവിധാനം ചെയ്യുകയെന്നും ഒമര്‍ പറയുന്നു.
പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന ചിത്രമാണ് അടുത്തതായി ഒമറിന്റേതായി പുറത്ത് വരാനുള്ള ചിത്രം. അഡാറ് ലവിലെ നായികയായ നൂറിന്‍ ഷെരീഫ് തന്നെയാകും ഈ ചിത്രത്തിലെയും നായിക. കഴിഞ്ഞ പതിനാലിന് റിലീസ് ചെയ്ത അഡാറ് ലവ് സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്.