കുവൈറ്റ് : ഓമിക്റോണിന്റെ വ്യാപനത്തിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും കാരണം ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങളിലേക്ക്. ആരാധനാലയങ്ങളിൽ മാസ്ക് നിർബന്ധമാക്കാനും അവരുടെ സ്വകാര്യ പ്രാർത്ഥനാ പരവതാനി കൊണ്ടു വരാനും നിർബന്ധിതമാക്കുന്നത് പോലുള്ള ആരോഗ്യ ആവശ്യകതകളുടെ പ്രയോഗം കർശനമായിരിക്കുമെന്ന് റിപ്പോർട്ട് .
/sathyam/media/post_attachments/ln2EjBimSdc3eYtUmCyk.jpg)
നിലവിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മുൻകരുതൽ പാലിക്കാനും മന്ത്രാലയം നിർദ്ദേശങ്ങൾ തുടർന്ന് കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ അവധി ഒരു മാസത്തേക്ക് തടഞ്ഞു കൊണ്ട് സർക്കുലർ ഇറക്കിയിരുന്നു.
ബൂസ്റ്റർ ഡോസ് എടുക്കാൻ തയാറായവരിൽ ഗണ്യമായ എണ്ണം വർദ്ധിച്ചു. ഫീൽഡ് വാക്സിൻ യുണിറ്റ് ക്യാബുകളും സജീവമായതായാണ് റിപ്പോർട്ട് . അതെ സമയം കഴിഞ്ഞ ദിവസം കോവിഡ് കേസുകളിൽ ഗണ്യമായ വർധനവുണ്ടായി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. എന്നാൽ പുതുതായി ഓമയ്ക്രോൺ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us