New Update
/sathyam/media/media_files/2025/08/26/e943239f-b873-410b-a87b-9884e0ea9c50-2025-08-26-15-51-11.jpg)
ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളല്‍. ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാല്‍ പെണ്‍കുട്ടികള്‍ നടത്തുന്ന ഈ വിനോദത്തില്‍, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു.
Advertisment
ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകള്‍ കയ്യിലേന്തിയ ഒരു പെണ്‍കുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങള്‍ മൃദുവായി അടിച്ചുനീങ്ങുന്നതാണ് അവതരണരീതി.
തുമ്പിതുള്ളലിലെ ഗാനങ്ങള്‍ ഓരോന്നായി ആലപിച്ചുകൊണ്ട് മധ്യത്തിലായിരിക്കുന്ന പെണ്‍കുട്ടിയെ വലംവയ്ക്കുന്നു. ഗാനത്തിന്റെ വേഗത വര്‍ധിക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു.
'പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ' തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിക്കുന്നത്