ഓണത്തിന് ഈസിയായി തയാറാക്കാം പാലടപ്രഥമന്‍

ഓണസദ്യയില്‍ ഒഴിച്ചു കൂടാനാകാത്തയൊന്നാണ് പാലടപ്രഥമന്‍.

New Update
ec3ffe82-0844-4b29-b17e-28023ef86648 (1)

വേണ്ട ചേരുവകള്‍

അരി അട - അര കപ്പ് 
പാല്‍ - മൂന്നു കപ്പ്
പഞ്ചസാര - അര കപ്പ്
ഏലയ്ക്കാ പൊടി- കാല്‍ ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്മിസ് - 25 ഗ്രാം
നെയ്യ് - അര ടീ സ്പൂണ്‍

Advertisment


കണ്ടന്‍സ്ഡ് മില്‍ക് - 1 കപ്പ്തിളപ്പിച്ച വെള്ളത്തില്‍ അട 20-30 മിനിറ്റ് നേരം കുതിര്‍ത്തു വയ്ക്കുക. കുതിര്‍ന്ന അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അരിപ്പ പോലുള്ള പാത്രത്തിലിട്ട് വെള്ളം ഊറ്റിക്കളയുക.

മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകിവച്ച അട തീ കുറച്ചുവച്ച് 25-30 മിനിറ്റ് ഇട്ടു വേവിക്കുക. അട കട്ടിയില്ലാതെ നേര്‍ത്തുവരുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്തു കുറച്ചുനേരം കൂടി വേവിക്കുക. ഇളംനിറമാകുന്നതുവരെ വേവിക്കണം. പിന്നീട് കമ്ടന്‍സ്ഡ് മില്‍ക് ചേര്‍ക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്തു, ഇളക്കിയ ശേഷം തീ അണയ്ക്കണം.

നെയ്യ് ചൂടാക്കി, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തു കുറച്ചുനേരം ഇളക്കിയെടുത്ത് പായസത്തില്‍ ചേര്‍ക്കണം. 10-15 മിനുട്ടിന് ശേഷം അര ടീസ്പൂണ്‍ നെയ് കൂടി ചേര്‍ത്ത് ഇളക്കുക. 

Advertisment