ഈ ഓണത്തിന് നമുക്ക് അല്‍പം വ്യത്യസ്ത ഫാഷന്‍ ടിപ്‌സ് പരീക്ഷിച്ചാലോ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഓണത്തിന് എത്രയൊക്കെ പറഞ്ഞാലും ഒഴിവാക്കാന്‍ സാധിക്കാത്തതാണ് ഓണക്കോടി. ഇതില്‍ തന്നെ കസവ് മുണ്ടും സെറ്റ് സാരിയും പട്ടുപാവാടയും എല്ലാം അത്രയധികം ഇഷ്ടത്തോടെ മലയാളി നെഞ്ചോട് ചേര്‍ക്കുന്നതാണ്.

Advertisment

publive-image

ഓണക്കോടിയെന്ന നമ്മുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ അത എങ്ങനെ വേണമെന്നും എന്തൊക്കെയാണ് അതില്‍ ശ്രദ്ധിക്കേണ്ടത് എന്നും അല്‍പം ശ്രദ്ധിക്കാം.

ഓണക്കോടിയില്‍ അല്‍പം പ്രത്യേകതയും മേല്‍ക്കൈ കൂടുതലും സ്ത്രീകള്‍ക്ക് തന്നെയാണ്. ഈ ഓണത്തിന് നമുക്ക് ചില ഡ്രസ്സിംങ് ടിപ്‌സ് നോക്കാവുന്നതാണ്. കേരള സാരി തന്നെയാണ് അവിടേയും മുന്‍പന്തിയില്‍. നമുക്ക് നോക്കാം ചില ഓണം ട്രെന്‍ഡ്.

എപ്പോഴും കസവ് സാരിക്ക് തന്നെയാണ് ഇഷ്ടക്കാര്‍ കൂടുതല്‍. എന്നാല്‍ കസവ് സാരി ധരിക്കുമ്പോള്‍ പലര്‍ക്കും സാരി ഉടുക്കുന്നത് ഒരു പ്രശ്‌നമായി തോന്നാം. വലിച്ച് വാരി സാരി ചുറ്റാതെ അല്‍പം ശ്രദ്ധിച്ച് ക്ഷമയോടെ സാരിയുടുത്ത് നോക്കൂ. നിങ്ങള്‍ തന്നെയായിരിക്കും ഓണത്തിന് മികച്ച് നില്‍ക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബോര്‍ഡറിന് പ്രാധാന്യം കൊടുത്ത് തന്നെ സാരി ഉടുക്കാന്‍ ശ്രദ്ധിച്ച് നോക്കൂ. നിങ്ങള്‍ സാധാരണ ഉടുക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ബോര്‍ഡര്‍ ശരിയായ രീതിയില്‍ മുന്നോട്ട് കാണുന്ന രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് ഒരു വ്യത്യസ്ത ലുക്ക് തന്നെയായിരിക്കും.

Advertisment