Advertisment

ഓണം എന്താണ് ? മലയാളികൾ ജാതിമത ഭേദമന്യേ എന്തിനാണ് ഓണം ആഘോഷിക്കുന്നത്?

മഹാബലി തന്റെ പ്രജകളെ കാണുവാൻ വർഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

author-image
സത്യം ഡെസ്ക്
New Update
ഇന്നു തിരുവോണം; കരുതലോടെ ഓണമാഘോഷിച്ച് മലയാളികള്‍. മാന്യ വായനക്കാര്‍ക്ക് സത്യം ഓണ്‍ലൈനിന്‍റെ ഓണാശംസകള്‍

വീണ്ടും ഒരു ഓണക്കാലം കൂടി വരവായി. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികൾക്ക് ഓണം. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. എന്നാൽ ഓണത്തെക്കുറിച്ച് ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം

Advertisment

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം മലയാളികൾ ആഘോഷിക്കുന്നത്. മഹാബലി തന്റെ പ്രജകളെ കാണുവാൻ വർഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തിരുവോണം വരെയുള്ള പത്തുദിവസമാണ് പ്രധാനമായും ഓണം ആഘോഷിക്കുന്നത്. അതേസമയം, അവിട്ടവും ചതയം മൂന്നാം ഓണം നാലാം ഓണം എന്ന രീതിയിൽ ആഘോഷിക്കുന്നു. ഈ വർഷം ഓഗസ്റ്റ് 30, 31 സെപ്തംബർ 1, 2 എന്നീ തീയതികളിലാണ് ഓണം ആഘോഷിക്കുന്നത്. 30ന് ഉത്രാടം (ഒന്നാം ഓണം), 31 തിരുവോണം (രണ്ടാം ഓണം), സെപ്തംബർ 1 അവിട്ടം (മൂന്നാം ഓണം) 2 ചതയം (നാലാം ഓണം) എന്നിങ്ങനെയാണ് ആഘോഷിക്കുന്നത്.

ഓണഘോഷത്തിൽ ഒഴിച്ചുകൂടുവാനാകാത്ത ഒന്നാണ് പൂക്കളം. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. മുറ്റത്ത്‌ ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

പുലിയുടെ വേഷം ധരിച്ചുള്ള കളിയാണ് പുലികളി. ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ഇത് അരങ്ങേറുന്നത്. മെയ് വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. മധ്യകേരളത്തിൽ തൃശ്ശൂരും പ്രാന്തപ്രദേശത്തും എറണാകുളം ജില്ലയിലെ തൃക്കാക്കര ദേശത്തുമാണ് ഇതിനുള്ള പ്രചാരം

ഓണത്തിന്റെ ഏറ്റവും പ്രധാന ആകർഷണമാണ് ഓണസദ്യ. നാക്കിലയിലാണ് ഓണസദ്യ വിളമ്പാറുള്ളത്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ എന്നീ ഉപ്പേരികൾക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. ഓരോ ദേശത്തിന് അനുസരിച്ചും സദ്യവട്ടത്തിൽ വിത്യാസങ്ങൾ ഉണ്ടാകും



ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവർത്തി നാടു ഭരിച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായിരുന്ന മഹാബലിയുടെ ഗ‍ർവ്വ് മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ്സു ചെയ്യുവാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നൽകാമെന്നു സമ്മതിച്ചു. തൽക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവർത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കൽ വന്നു കണ്ടുകൊള്ളാൻ മഹാബലിക്ക് വാമനൻ നൽകിയ അവസരമാണ് തിരുവോണമായി കേരളീയർ ആഘോഷിക്കുന്നത്.

 

 

 

 

 

onam 2023
Advertisment