ഈ ഓണത്തിന് സാരിയിലും മുണ്ടിലും കുറച്ച് വ്യത്യസ്തത കൊണ്ടുവരുവാന്‍ ശ്രമിച്ചാലോ; പുത്തന്‍ ഓണം ഫാഷനുകളിവയാണ്‌

author-image
Charlie
Updated On
New Update

publive-image

ഓണം അടുത്തിരിക്കുകയാണ്. മിക്കവരും കസവുമുണ്ടും സാരിയും വാങ്ങി ഓണത്തിനായി കാത്തിരിക്കുന്ന അവസരം. ഈ ഓണത്തിന് സാരിയിലും മുണ്ടിലും കുറച്ച് വ്യത്യസ്തത കൊണ്ടുവരുവാന്‍ ശ്രമിച്ചാലോ! സാരിയില്‍ മാത്രമല്ല, ഈ ഓണത്തിന് നിങ്ങള്‍ക്ക് ഏതെല്ലാം പുതിയ ലുക്ക് ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം. ജ്യൂട്ട് സില്‍ക്ക്‌സ് മെറ്റിരിയലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന്റെ ബോര്‍ഡറില്‍ ബീഡ്‌സ് വര്‍ക്ക് പ്ലസ് ത്രെഡ് വര്‍ക്ക്‌സ് മിക്‌സ് ചെയ്ത് ഡിസൈന്‍ ചെയ്താല്‍ ലുക്ക് കുറച്ച് വ്യത്യസ്തമാക്കി നിലനിര്‍ത്തുവാന്‍ സാധിക്കുന്നതാണ്. സാധാരണ കൈത്തറി കസവ് മെറ്റീരിയലില്‍ നിന്നും കുറച്ച് വ്യത്യസ്തമായി ലുക്ക് ക്രിയേറ്റ് ചെയ്യുവാന്‍ ഓഫ് വൈറ്റ് അല്ലെങ്കില്‍ ക്രീം നിറത്തിലുള്ള ചന്തേരി സില്‍ക്ക്‌സ്

Advertisment

ത്രീഫോര്‍ത്ത് കൈ ബ്ലൗസിന് നല്‍കുന്നതിന് പകരം സ്റ്റീവ് ലെസ്സ് ടൈപ്പ് പോലെയാക്കി അതിന്റെ ബോര്‍ഡറില്‍ ഫ്രില്‍ ചെയ്യുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സാരിയുടെ മെറ്റീരിയലിലുചേരുന്ന ടൈപ്പ് ബ്ലൗസ് പീസ് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കാം.
ഒര്‍ഗസന്‍സ അല്ലെങ്കില്‍ ടിഷ്യൂ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നല്ല ചെറി നിറത്തിലുള്ള റെഡ് ഷേയ്ഡ് ബ്ലൗസ് പീസ് തിരഞ്ഞെടുക്കാവുന്നതാണ്. മെറ്റീരിയല്‍ ചന്തേരി അല്ലെങ്കില്‍ കാഞ്ചിപുരം എടുക്കാം. ഇതിന്റെ ബോര്‍ഡറി നിങ്ങളുടെ സാരിയുടെ അതേ മെറ്റീരിയല്‍ അതേ നിറത്തില്‍ ഫ്രില്‍ കൊടുക്കുക. ഇതില്‍ ബീഡ്‌സ് വര്‍ക്ക് കൊടുക്കാവുന്നതാണ്. ഇത് സാരിക്ക് കൂടുതല്‍ മനോഹരമായിരിക്കും.

ഇനി സെറ്റ് മുണ്ടാണ് കൂടുതല്‍ നിങ്ങള്‍ക്ക് അനിയോജ്യം എന്ന് തോന്നുന്നതെങ്കില്‍ ഇതിനായി നല്ല കൈത്തറി സെറ്റ് മുണ്ട് തിരഞ്ഞെടുക്കാം. ഇതില്‍ റോസ് കസവ് നല്ല വീതിയില്‍ ഉള്ള സെറ്റ്മുണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ന് ഇത്തരത്തിലുള്ള കസവ് മുണ്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ കൂടെ മുന്താണിയില്‍ കുറച്ച് ത്രെഡ് വര്‍ക്കും അതുപോലെ, ബോര്‍ഡറിലും പേസ്റ്റല്‍ ഷേയ്ഡില്‍ ഉള്ള എംബ്രോയ്ഡറി ലൈറ്റായി കൊടുക്കുന്നതും പുതുമ നല്‍കും.

കലംങ്കാരി ബ്ലൈസ് വിത്ത് നല്ല ഫ്‌ലെയറില്‍ കിടക്കുന്ന സ്‌കേര്‍ട്ട് അതി മനോഹരമായിരിക്കും. ബ്ലൗസ് ഏത് നിറ്തതിലായാലും ഇതിന് ഓഫ് വൈറ്റ് അല്ലെങ്കില്‍ ക്രീം ഷേയ്ഡില്‍ ഉള്ള സ്‌കേര്‍ട്ട് മെറ്റീരിയല്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് ത്രീഫോര്‍ത്ത് അല്ലെങ്കില്‍ ഫുള്‍ സ്ലീവ് കൈ വെയ്ക്കാം. ബ്ലൗസിന്റെ കഴുത്ത് വീ ഷേയ്പ്പില്‍ ഉള്ളതും ബാക്ക് കയറി നില്‍ക്കുന്നതുമായാല്‍ കുറച്ചും കൂടെ ലുക്ക് കിട്ടും. കോപ്പ് ടോപ്പ് പരുവത്തില്‍ ലെംഗ്ത്ത് എടുക്കുന്നതാണ് നല്ലത്. ഇതിന് ചേരുന്ന വിധത്തില്‍ സ്‌കേര്‍ട്ടും നല്ല ഫ്‌ലെയറില്‍ തൈപ്പിച്ച് എടുക്കാം.

Advertisment