Advertisment

തൂശനില മുറിച്ചു വച്ച്.. തുമ്പപ്പൂ ചോറു വിളമ്പി; വായില്‍ കപ്പലോടിക്കാന്‍ വരട്ടെ, ഓണസദ്യക്കുള്ള ഒരുക്കങ്ങളെന്തായി..?

നമ്മുടെ കേരളത്തില്‍ പല ജില്ലകളിലും പല വ്യത്യസ്ഥ വിഭവങ്ങളാണ് ഓണസദ്യയില്‍ ഉള്‍പ്പെടുത്തുന്നത്. വിളമ്പുന്നതിലും വ്യത്യാസമുണ്ട്

author-image
നീനു മാത്യു
New Update
onam food 4567

മലയാളികള്‍ക്ക് ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എന്താ മനസിലേക്ക് ആദ്യം ഓടിയെത്തുക...? പൂക്കളം, പുതുവസ്ത്രം, ആഘോഷങ്ങള്‍ ഇവയൊക്കെയാണല്ലേ... എന്നാലും ഒരു പടി മുന്നില്‍ ഓണസദ്യയെക്കുറിച്ചോര്‍ത്ത് നാവില്‍ വെള്ളം വരാത്തവരുണ്ടോ...27 കൂട്ടം വിഭവങ്ങളും ഒരുമിച്ച് പായസവും പപ്പടവുമൊക്കെ  കൂട്ടിക്കുഴച്ച് കഴിക്കുമ്പോള്‍ കിട്ടുന്ന തൃപ്തിക്കപ്പുറം മലയാളിക്ക് മറ്റെന്തു വേണമല്ലേ...

Advertisment

നമ്മുടെ കേരളത്തില്‍ പല ജില്ലകളിലും പല വ്യത്യസ്ഥ വിഭവങ്ങളാണ് ഓണസദ്യയില്‍ ഉള്‍പ്പെടുത്തുന്നത്. വിളമ്പുന്നതിലും വ്യത്യാസമുണ്ട്. 12 ലക്ഷം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. എന്നാല്‍ പരമ്പരാഗത ഓണസദ്യയില്‍ 27 വിഭവങ്ങളെങ്കിലുമുണ്ട്. തുമ്പ് മുറിക്കാത്ത തൂശനിലയില്‍ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പുമൊക്കെ ചേര്‍ത്ത് ഉഗ്രന്‍ സദ്യ തന്നെയാണ് ഓണത്തിന് ഒരുങ്ങുന്നത്

സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടതുവശത്തായി വാഴയിലയുടെ തുമ്പ് വരുന്ന രീതിയില്‍ വേണം ഇല വയ്ക്കാന്‍. ഇലയുടെ ഇടതുഭാഗത്തായി മുകളില്‍ നിന്നും വേണം വിളമ്പിത്തുടങ്ങാന്‍. പഴം,പപ്പടം, ശര്‍ക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരന്‍, ഓലന്‍, അവിയല്‍, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവയും. 

കുത്തരി ചോറാണ് ഓണസദ്യയില്‍ വിളമ്പുന്നത്. ആദ്യം പരിപ്പ് ഒഴിക്കണം. മുകളില്‍ നെയ്യും. പപ്പടം, പരിപ്പില്‍ കുഴച്ചാണ് സദ്യ കഴിക്കാനാരംഭിക്കുന്നത്. പിന്നെ കറികള്‍ ഓരോന്നായി വിളമ്പിത്തുടങ്ങും. കഴിച്ചശേഷം പായസം വിളമ്പും. ഒടുവില്‍ മോര് കൂടി വിളമ്പുന്നതോടെ കഴിപ്പ് തീരും. 

ഓണസദ്യയിലെ ആ 27 പ്രമുഖ കൂട്ടങ്ങള്‍ ഇവയൊക്കെയാണ്: 

ചിപ്സ്, ശര്‍ക്കര വരട്ടി, പഴം, പപ്പടം, ചോറ്, ഉപ്പ്, ഇഞ്ചി, നാരങ്ങ, മാങ്ങ, വെള്ള കിച്ചടി, ഓലന്‍, ചുവന്ന കിച്ചടി,  മധുരക്കറി, തോരന്‍, അവിയല്‍, കൂട്ടുകറി, പരിപ്പ്, നെയ്യ്, സാമ്പാര്‍, തീയല്‍, കാളന്‍, വിഴുക്കു പുരട്ടി, അടപ്രഥമന്‍, ഗോതമ്പ് പായസം, പുളിശേരി, രസം, മോര്.

Advertisment