Advertisment

അടിപൊളി സാമ്പാറും കൂട്ടിക്കുഴച്ച് ഓണസദ്യ കെങ്കേമമാക്കാം...

ഓണ വിഭവങ്ങളില്‍ പ്രധാനപ്പെട്ട സാമ്പാര്‍ മലയാളികളുടെ പ്രിയ വിഭവം കൂടിയാണ്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
sambar onam78

സാമ്പാറില്ലാതെ ഒരു ഓണ സദ്യ സങ്കല്‍പ്പിക്കാന്‍ കഴിയില്ലല്ലേ... ഓണ വിഭവങ്ങളില്‍ പ്രധാനപ്പെട്ട സാമ്പാര്‍ മലയാളികളുടെ പ്രിയ വിഭവം കൂടിയാണ്. ഈ തവണത്തെ ഓണ സദ്യ കൊഴുപ്പിക്കാന്‍ എളുപ്പത്തിലൊരു സാമ്പാര്‍ തയാറാക്കിയാലോ... 

Advertisment



തുവരപ്പരിപ്പ് -അര കപ്പ്

മുരിങ്ങക്ക - ഒന്ന്

കാരറ്റ് - 1

വഴുതനങ്ങ - 1

വെണ്ടയ്ക്ക - 2 

കോവയ്ക്ക - 4 എണ്ണം

തക്കാളി -ഒന്ന്

ഉരുളക്കിഴങ്ങ്- 1

വെള്ളരിയ്ക്ക - 100 ഗ്രാം

നേന്ത്രക്കായ -ഒന്ന്

ബീന്‍സ് -3 എണ്ണം

പച്ചമുളക് - 4 എണ്ണം

സവാള - 1 എണ്ണം

മഞ്ഞള്‍പ്പൊടി - 1 നുള്ള്

സാമ്പാര്‍പൊടി - 3 ടേബിള്‍ സ്പൂണ്‍

കായം - 1 ടീസ്പൂണ്‍

കായം - 1 ടീസ്പൂണ്‍

വാളന്‍പുളി - നെല്ലിക്ക വലിപ്പത്തില്‍

വറ്റല്‍മുളക് - 3 എണ്ണം

ചെറിയ ഉള്ളി - 5 എണ്ണംകറിവേപ്പില - 2 ഇതള്‍ 

വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍

കടുക് - 1 ടീ സ്പൂണ്‍

വെള്ളം - ആവശ്യത്തിന് 

ഉപ്പ് ആവശ്യത്തിന്



തയാറാക്കാം..

പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത് 20 മിനിട്ട് കുതിര്‍ത്തു വയ്ക്കണം. മുരിങ്ങയ്ക്ക 2 ഇഞ്ച് നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കണം. പച്ചമുളക് നീളത്തില്‍ കീറി ചെറിയുള്ളി ചെറുതായി അരിയണം. പരിപ്പും പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍ പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കണം. വാളന്‍പുളി വെള്ളത്തില്‍ 5 മിനിട്ട് കുതിര്‍ത്തു പിഴിഞ്ഞെടുക്കണം. സാമ്പാര്‍ പൊടിയും കായവും ഇളക്കി ചൂടാക്കണം. എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കണം.

Advertisment