സദ്യ കൊഴുപ്പിക്കാന്‍ ഓണത്തിന് സ്‌പെഷ്യല്‍ സാമ്പാര്‍...

തേങ്ങ അരച്ചും തേങ്ങ അരയ്ക്കാതെയും സാമ്പാര്‍ തയാറാക്കാറുണ്ട്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
onam sambar 567

ഓണസദ്യയിലെ പ്രധാന വിഭവമാണ് സാമ്പാര്‍. സാമ്പാറില്ലാത്ത സദ്യ ആലോചിക്കാന്‍ പോലും മലയാളികള്‍ക്കാകില്ല. പല രീതിയിലും സാമ്പാര്‍ തയാറാക്കുന്നവരുണ്ട്. തേങ്ങ അരച്ചും തേങ്ങ അരയ്ക്കാതെയും സാമ്പാര്‍ തയാറാക്കാറുണ്ട്. എന്നാല്‍, പൊതുവായി തേങ്ങ അരയ്ക്കാത്ത സാമ്പാറാണ് കൂടുതലും ഉണ്ടാക്കാറുള്ളത്. 

Advertisment

തയാറാക്കാം

ആദ്യം കഷണങ്ങള്‍ മുറിച്ചു മാറ്റിവയ്ക്കണം. പരിപ്പ് വേവിച്ചെടുക്കണം. നന്നായി വെന്ത് ഉടഞ്ഞതിനുശേഷം അതിലേക്ക് കഷ്ണങ്ങള്‍ എല്ലാം ചേര്‍ത്ത് കൊടുക്കണം. വീണ്ടും വേവിച്ചെടുക്കണം. വീട്ടില്‍ത്തന്നെ വറുത്ത് പൊടിച്ചെടുക്കുന്ന സാമ്പാര്‍ പൊടി ഉപയോഗിക്കുന്നതാണ് നല്ലത്. 

സാമ്പാറിന്റെ ഒരു കൂട്ട് പൊടികള്‍ എല്ലാം വെന്തു തുടങ്ങുമ്പോള്‍ അതിലേക്ക് ആവശ്യത്തിനു ഉപ്പും പുളി വെള്ളവും കായപ്പൊടിയും ചേര്‍ത്ത് നന്നായിട്ട് വീണ്ടും തിളപ്പിക്കണം. കുറുകി വരുമ്പോള്‍ അതില്‍ മറ്റ് കറിവേപ്പിലയും ചേര്‍ത്തു കൊടുക്കണം. 

സാമ്പാര്‍ അടുപ്പില്‍നിന്ന് മാറ്റിയതിനുശേഷം കടുക് താളിച്ചത്തിലേക്ക് ഒഴിച്ചുകൊടുക്കണം. അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ച് ചെറിയ ഉള്ളിയും കൂടി മൂപ്പിച്ച ശേഷം സാമ്പാറിലേക്ക് ഒഴിച്ചു കൊടുക്കണം.

Advertisment