Advertisment

കുറുക്ക് കാളന്‍ ഇല്ലാതെയെന്ത് ഓണസദ്യ...!

കൂട്ടുകറിയായും ഒഴിച്ചു കറിയായും കാളന്‍ സദ്യയില്‍ ഉപയോഗിക്കാറുണ്ട്.

New Update
kurukku kalan onam food

ഓണസദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭവം കൂടിയാണ് കാളന്‍. ചേനയും നേന്ത്രക്കായയുമെക്കെ ചേര്‍ത്തുള്ള കുറുക്ക് കാളന്‍ കൂട്ടിയുള്ള ഓണസദ്യ കൊതിപ്പിക്കുന്ന ഒന്നു തന്നെയാണ്. കൂട്ടുകറിയായും ഒഴിച്ചു കറിയായും കാളന്‍ സദ്യയില്‍ ഉപയോഗിക്കാറുണ്ട്. രുചികരമായ കുറുക്കു കാളന്‍ തയാറാക്കിയാലോ..

Advertisment

ചേന - 200-300 ഗ്രാം

നേന്ത്രക്കായ -1

തേങ്ങ -2 പിടി

പച്ചമുളക്  -2

ചുവന്ന മുളക് - 2,3

കുരുമുളകു പൊടി - കാല്‍ സ്പൂണ്‍ 

തൈര് - 1- 2 കപ്പ് 

ജീരകം -കാല്‍ ടേബിള്‍ സ്പൂണ്‍

കടുക് - 1 സ്പൂണ്‍ 

കറിവേപ്പില - കുറച്ച് 

ഉലുവ - കാല്‍  സ്പൂണ്‍

വെളിച്ചെണ്ണ - 1 സ്പൂണ്‍ 

നെയ്യ് - 1 സ്പൂണ്‍

തയ്യാറാക്കാം

തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കണം. ചേന, കായ എന്നിവ ചതുരത്തില്‍ മുറിച്ച് പ്രഷര്‍ കുക്കറില്‍ ഇട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കണം. ശേഷം മണ്‍ചട്ടിയില്‍ മാറ്റിയശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു യോജിപ്പിച്ച് അരച്ചത് കൂടെ ചേര്‍ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ തൈര് കുറച്ച് ഒഴിച്ച് കുറുക്കി എടുക്കുക. ഒരു പാന്‍ ചൂടാക്കി കുറച്ചു വെളിച്ചെണ്ണയും നെയ്യും ചൂടാക്കി കടുക് പൊട്ടിച്ചു മുളക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്തു വറുക്കണം.

Advertisment