Advertisment

എരിവും അല്‍പം പുളിയും ചെറു മധുരവും; ഓണ സദ്യയിലെ പ്രമുഖന്‍ അവിയല്‍ ഇങ്ങനെ തയാറാക്കൂ...

ബാക്കി വന്ന പച്ചക്കറികള്‍ ഇട്ടു വയ്ക്കാവുന്ന രുചികരവും പോഷക സമൃദ്ധവുമായ കറിയാണെന്നുമാണ് അവിയല്‍ അറിയപ്പെടുന്നത്.

New Update
onam aviyal food 2023



പല തരം പച്ചക്കറികള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കുന്ന എരിവും അല്‍പം പുളിയും തേങ്ങയുടെ ചെറു മധുരവുമെല്ലാം കലര്‍ന്ന അവിയല്‍ ഓണസദ്യയിലെ പ്രധാന വിഭവമാണ്.   അവിയല്‍ പരുവം എന്നൊരു വാക്കു തന്നെയുണ്ട്. ബാക്കി വന്ന പച്ചക്കറികള്‍ ഇട്ടു വയ്ക്കാവുന്ന രുചികരവും പോഷക സമൃദ്ധവുമായ കറിയാണെന്നുമാണ് അവിയല്‍ അറിയപ്പെടുന്നത്. ആരോഗ്യത്തിനും അവിയല്‍ ഏറെ ഗുണകരമാണ്. ഇതിലെ പല തരം പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കും. 

Advertisment



തേങ്ങ ചിരികിയത്  -1 കപ്പ്

ചെറിയ ഉള്ളി  -6 എണ്ണം

ജീരകം -1 ടീ സ്പൂണ്‍

പച്ചമുളക് നീളത്തില്‍ അരിഞ്ഞത് -6 എണ്ണം

മഞ്ഞള്‍പൊടി  -അര ടീ സ്പൂണ്‍

വെളിച്ചെണ്ണ - അര കപ്പ്

കറിവേപ്പില, ഉപ്പ്  -ആവശ്യത്തിന്

തൈര്   -2 ടേബിള്‍ സ്പൂണ്‍

പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് -അര കപ്പ്

വെള്ളരിക്ക/കുമ്പളങ്ങ നീളത്തില്‍ 

അരിഞ്ഞത് -1 കപ്പ്

കത്തിരിക്ക നീളത്തില്‍ അരിഞ്ഞത് - അര കപ്പ്

വഴുതനങ്ങ നീളത്തില്‍ അരിഞ്ഞത് -1 കപ്പ്

കായ് നീളത്തില്‍ അരിഞ്ഞത് -1 കപ്പ്

പടവലങ്ങ നീളത്തില്‍ അരിഞ്ഞത് -1 കപ്പ്

ചേന നീളത്തില്‍ അരിഞ്ഞത്  -1 കപ്പ്

കാരറ്റ് നീളത്തില്‍ അരിഞ്ഞത്  -1 കപ്പ്

ചീനി അമരയ്ക്ക നീളത്തില്‍ അരിഞ്ഞത്   -അര കപ്പ്

മുരിങ്ങയ്ക്ക നീളത്തില്‍ അരിഞ്ഞത്  -അര കപ്പ്



തയാറാക്കാം

ചൂടായ ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം ചേനക്കഷ്ണങ്ങള്‍ കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കണം. ചേന പകുതി വേവാകുമ്പോള്‍ ബാക്കി കഷ്ണങ്ങള്‍ ചേര്‍ത്ത് കുറച്ചു വെള്ളം, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് മൂടി വേവിക്കണം. കഷ്ണങ്ങള്‍ നല്ലപോലെ വെന്ത് വെള്ളം വറ്റുമ്പോള്‍  ഒതുക്കിയെടുത്ത തേങ്ങ, ചെറിയ ഉള്ളി, ജീരകം, കറിവേപ്പില മിശ്രിതം ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി 2 മിനിട്ട് വയ്ക്കുക. നല്ലപോലെ ആവി കയറി കൂട്ട് വെന്തു കഴിഞ്ഞാല്‍ അടപ്പ് തുറന്ന് തൈര് വെളിച്ചെണ്ണ ഇവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ചൂടാറിയ ശേഷം സ്വാദോടെ കഴിക്കാം. 

Advertisment