ഓണത്തിന് 84 ലക്ഷം സ്പെഷ്യൽ കിറ്റ് വിതരണം, പാമ്പ് കടിയേറ്റ് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് സഹായധനം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന്  സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകൾ ഒരുമിച്ച് ചേർത്തായിരിക്കും സ്പെഷ്യൽ കിറ്റ്. 84 ലക്ഷം സ്പെഷ്യൽ കിറ്റാണ് വിതരണം ചെയ്യുക. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അനുവദിക്കും.

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചു. 20 ലക്ഷം രൂപ ഹർഷാദിന്റെ കുടുംബത്തിന് അനുവദിച്ചു. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാൻ നൽകും.

ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും. ഈ മാസം 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതേ സമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിൻറെ സസ്പെൻഷൻ പിൻവലിക്കുന്നത് മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല.

NEWS
Advertisment