സെപ്തംബര്‍ മാസം കടന്ന് വരുന്നതോടെ മലയാളികള്‍ക്ക് ഓണക്കാലം കൂടിയാണ്. ഈ ഓണക്കാലം അവധിക്കാലം കൂടിയാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന അവധിക്കാലത്ത് കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സമയമാണ്.
സെപ്തംബര്‍ മാസം ആകുന്നതോടെ ഇന്ത്യയിലെ പലസ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ പറ്റുന്ന സമയം ആകുകയാണ്. മഴക്കാലം മനോഹരമാക്കിയ സുന്ദരമായ പ്രകൃതി ദൃശ്യങ്ങളാണ് സെപ്തംബര്‍ യാത്രയില്‍ സഞ്ചാരികള്‍ കൂടുതലായും പ്രതീക്ഷിക്കുന്നത്. പച്ചപിടിച്ച മൊട്ടക്കുന്നുകളും സുന്ദരമായ വെള്ളച്ചാട്ടങ്ങളും അപൂര്‍വമായ പൂക്കളുമൊക്കെ സെപ്തംബര്‍ യാത്രയിലെ കാഴ്ചകളാണ്.
പോണ്ടിച്ചേരി (ബീച്ചുകള്‍)
നാല് മനോഹരങ്ങളായ ബീച്ചുകളാണ് പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത. പ്രോംനാദെ ബീച്ച്, പാരഡൈസ് ബീച്ച്, സെറിനിറ്റി ബീച്ച്, ഓറോവില്‍ ബീച്ച് എന്നീവയാണ് ആ നാല് ബീച്ചുകള്‍.
ധര്‍മ്മശാല (ഹില്‍സ്റ്റേഷന്‍)
ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ധര്‍മശാല. തലസ്ഥാനമായ ഷിംലയില്‍ നിന്നും 247 കിലോമീറ്റര്‍ ദൂരത്തായി സ്ഥതിചെയ്യുന്ന ധര്‍മശാല പേരുകേട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നുകൂടിയാണ്.
മണാലി (പ്രകൃതി ഭംഗി)
മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍.
ഷിംല (ഹില്‍സ്റ്റേഷന്‍)
മനോഹരമായ പര്‍വ്വതനിരകളും പ്രകൃതിഭംഗിയുമാണ് ഷിംല സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥവും ഇവിടെയുണ്ട്.
ഉദയ്പൂര്‍ (കൃത്രിമ തടാകങ്ങള്‍)
ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്‌സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടാകങ്ങളാണ് ഉദയ്പൂരിന്റെ സൗന്ദര്യം.
ജോധ്പൂര്‍ (താര്‍ മരുഭൂമി)
മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ നഗരത്തെ നീലനഗരമാക്കുന്നു. താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല്‍ താറിലേക്കുള്ള വാതിലെന്നും ജോധ്പൂരിനെ പറയുന്നു.
പുഷ്‌കര്‍ (പ്രാചീന നഗരം)
ഈ ചെറിയ നഗരത്തില്‍ നാനൂറ് ക്ഷേത്രങ്ങളും അന്‍പത്തിരണ്ടു സ്‌നാന ഘട്ടങ്ങളും ഉണ്ട്. ഇന്ത്യയില്‍ വളരെ കുറച്ചു മാത്രമുള്ള ബ്രഹ്‌മാ ക്ഷേത്രങ്ങളില്‍ ഒന്നാണ് പുഷ്‌കറിലേത്.
ജയ്പൂര്‍ (കൊട്ടാരങ്ങള്‍)
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്
സപുതാര (ഹില്‍സ്റ്റേഷന്‍)
ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്.
ആഗ്ര (താജ്മഹല്‍)
വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം.