Advertisment

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിക്കുക: ഓവർസീസ് എൻ സി പി

New Update

publive-image

Advertisment

കുവൈറ്റ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്ന് ഓവര്‍സീസ് എന്‍സിപി ആവശ്യപ്പെട്ടു.

വികസനത്തിനും സാമൂഹ്യ മൈത്രിക്കും ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മത്സര രംഗത്തുള്ള എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്

വികസനവും ക്ഷേമവും - കൂടുതൽ ജനപക്ഷമാക്കാൻ എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നൽകിയത്‌ 54,245 കോടി രൂപയാണ്. ചരിത്രത്തിൽ ഏറ്റവും കൂടിയ തുകയാണിത്‌.

ഇതിൽ 33,758.5 കോടിരൂപ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നട്ടെല്ലായ വികസന ഫണ്ടാണ്‌. ബജറ്റിൽ വികസനഫണ്ട് 25 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു. ഫണ്ട്‌ കൂടുതൽ ലഭിച്ചതോടെ ലൈഫ്‌, സുഭിക്ഷകേരളം,12 ഇന പദ്ധതികൾ തുടങ്ങിയവയ്‌ക്ക്‌ പ്രത്യേക പരിഗണന നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കായിട്ടുണ്ട്.

ഉൽപാദന വർധനയ്‌ക്ക്‌ പ്രത്യേക പരിഗണനയാണ്‌ തദ്ദേശ ഭരണസ്ഥാപനങ്ങൾ നൽകിയത്‌. ഇതിനായി വികസനഫണ്ട്‌ ചെലവഴിക്കുന്നതിൽ സർക്കാർ മാറ്റം വരുത്തി. ഗ്രാമ, ബ്ലോക്ക്‌, ജില്ലാപഞ്ചായത്തുകൾ പൊതുവിഭാഗത്തിൽ സാധാരണ വിഹിതത്തിന്റെ 30 ശതമാനം തുകയും നഗര തദ്ദേശ സ്ഥാപനങ്ങൾ (മുനിസിപ്പാലിറ്റി, കോർപറേഷൻ) പത്ത്‌ ശതമാനം തുകയും ഉൽപാദന മേഖലാ പദ്ധതികൾക്ക്‌ നീക്കിവയ്‌ക്കണം. എസ്‌സി, എസ്‌ടി ഘടകപദ്ധതി ഫണ്ട്, പൊതുവിഭാഗത്തിലെ സാധാരണ വിഹിതം എന്നിവയുടെ അഞ്ച്‌ ശതമാനംതുക വൈകല്യമുള്ളവർക്കും കുട്ടികൾക്കും അഞ്ച്‌ ശതമാനം വൃദ്ധർക്കും പാലിയേറ്റീവ് കെയർപദ്ധതികൾക്കും പത്ത്‌ ശതമാനം വനിതാ ഘടക പദ്ധതിക്കും മാറ്റിവയ്‌ക്കണം എന്നിങ്ങനെയുള്ള സർക്കാരിന്റെ നിർദ്ദേശങ്ങൾ വഴി സമൂഹത്തിലെ ഏറ്റവും ദുർബലർക്കാണ്‌ സഹായങ്ങൾ ലഭിച്ചത്.

പ്രകടന പത്രികയിലുള്ളത് പാലിക്കാനുള്ളതാണോ എന്ന് ചോദിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ വക്താക്കൾക്കുള്ള മറുപടിയാണ് 2016-20 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം. നടപ്പിലാക്കിയ പദ്ധതികളുടെ ലിസ്റ്റ് എണ്ണിപ്പറഞ്ഞുകൊണ്ട്, ജനങ്ങൾക്കുമുന്നിൽ ഓരോ വർഷത്തെയും പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് ആർജവത്തോടെയാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ വലതുപക്ഷ ശക്തികളൊന്നിച്ചുനിന്നുകൊണ്ടുള്ള കേരളത്തിലെ വികസനങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങൾ വിലപ്പോവുകയില്ലെന്ന് ഏവർക്കും അറിയാവുന്നതാണ്

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപ് ഡിസംബർ മാസത്തെ 1400 രൂപ പെൻഷൻ 55 ലക്ഷം പേർക്ക് ലഭിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ പെൻഷൻ രണ്ടു വർഷം കുടിശികയായിരുന്നു. ഇപ്പോൾ അതതു മാസത്തെ പെൻഷൻ അതതു മാസം ലഭിക്കും. 100 രൂപയിൽ നിന്നും പെൻഷൻ 1400 രൂപയായി വർദ്ധിക്കുമ്പോൾ അതിൽ 1200 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഇതൊന്നു മാത്രം മതി, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമത്തോടുള്ള ഇരുമുന്നണികളുടെയും സമീപനം മനസ്സിലാക്കാൻ.

ഇതോടൊപ്പം ക്രിസ്തുമസ് കിറ്റ് എല്ലാ വീടുകളിലും എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമത്തോടുള്ള ഇരുമുന്നണികളുടെയും സമീപനം മനസ്സിലാക്കാൻ സാധിക്കുന്ന ഭരണമാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്പർശിക്കാത്ത അഥവാ നവീകരിക്കാത്ത ഒരു മേഖലയും കേരളത്തിലില്ല. ഇത്തരമൊരു സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്.

ക്ഷേമ പെൻഷനുകൾ മുടങ്ങാതെ വീട്ടിൽ എത്തുന്നു, വിദ്യാഭ്യാസ മേഘലയിൽ പുത്തൻ കെട്ടിടങ്ങളും & ഹൈടെക്, ക്ലാസ്സ് മുറികളും, ഹൈടെക് റേഷൻ കടകളും & സൗജന്യ കിറ്റുകളും, അധുനിക രീതിയിൽ നിർമ്മിച്ച പുത്തൻ റോഡുകളും & പാലങ്ങളും, മികച്ച സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ, സൗജന്യ കോവിഡ് ചികിത്സ, വോൾട്ടേജ് ക്ഷാമം ഒഴിവാക്കി മുടങ്ങാത്ത വൈദുതി, എല്ലാവർക്കും വീട് എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികൾ എന്നിവയെല്ലാം തന്നെ എല്ലാവർക്കും കരുതൽ നൽകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ മാത്രം പ്രത്യേകതയാണ്.

കേരള സർക്കാർ പ്രവാസി വകുപ്പ് - നോർക്കയിൽ നിന്ന് ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായം, സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നടപ്പിലാക്കിയിട്ടുള്ള നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം എൻപിഎസ് പി), നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എമിഗ്രന്റ്സിന്റെ (എൻ ഡി പി ആർ ഇ എം ) സാമ്പത്തിക സഹായ പദ്ധതി.

സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാമിൽ (C.M.E.D .P ) ഉൾപ്പെടുത്തി തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ്പാ പദ്ധതി, പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം, തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്‌റ്റോർ പദ്ധതിയും , പ്രവാസികൾക്ക് താങ്ങും തണലുമായി കേരള പ്രവാസി വെൽഫെയർ ബോർഡിൽ നിന്ന് അർഹരായ എല്ലാവർക്കും എല്ലാ മാസവും ആദ്യംതന്നെ നൽകുന്ന പെൻഷൻ, മരണാനന്തര, ചികിത്സ, വിവാഹ, വിദ്യാഭ്യാസം, പ്രസവ ധന സഹായങ്ങൾ ,പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ആറ് മാസത്തേയ്ക്ക് പിഴയും പലിശയും ഒഴിവാക്കിയ നടപടി എന്നിവയെല്ലാം ഇടതു സർക്കാരിന്റെ പ്രവാസികളോടുള്ള കരുതലിന് ഉദാഹരണങ്ങളാണ്.

ഇക്കാരണങ്ങളാൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ 2015ൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടും,സീറ്റുകളും നേടി ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ എല്ലാ പ്രവാസികളും തീരുമാനമെടുത്ത് പ്രവർത്തിക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും പ്രസ്താവനയിൽ അറിയിച്ചു.

Advertisment