കൊളറാഡോയിൽ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രു 8 ന്

New Update

കൊളറാഡോ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രു 8 നു ശനിയാഴ്ച കൊളറാഡോയിൽ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു. കോമേഴ്‌സ് സിറ്റി, സിംഗ് സഭയിൽ രാവിലെ 10 മുതല്‍ 5 വരെയാണ് ക്യാമ്പ്.ഹൂസ്റ്റണ്‍ കോൺസുലേറ്റും , ഇന്ത്യന്‍ അസോസിയേഷനും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Advertisment

publive-image

ഒ.സി.ഐ. കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്

20555 E 120th Ave, Commerce city CO 80022

Advertisment