പിക്കപ്പ് വാൻ മറിഞ്ഞ് യുവാവ് മരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

വടക്കഞ്ചേരി: മംഗലംഡാം-വി ആർ ടി പൂച്ചാടിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് യുവാവ് മരിച്ചു. പൂതംകോഡ് മുല്ലക്കൽ വീട്ടിൽ ശിവരാമൻ മകൻ ബിജു (40)വാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

തോട്ടത്തിലേക്കുള്ള യാത്രക്കിടെ പിക്കപ്പ് വഴിയിൽ നിരങ്ങി യാഴേക്കിറങ്ങിയപ്പോൾ പിന്നിൽ തട വെക്കാനിറങ്ങുകയും ആ സമയം വാഹനം നിരങ്ങിയിറങ്ങി മുകളിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: മീര. മക്കൾ: വിഷ്ണു, ജിഷ്ണു.

palakkad news
Advertisment