ഒരാൾക്ക് കൂടി സിക്ക വൈറസ്; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിക്ക്

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിക്കകം സ്വദേശിയായ പതിനാറുകാരിക്കാണ് സിക്ക വൈറസ് ബാധ. രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Advertisment

ഇതോടെ ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കും സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 23 പേര്‍ക്കാണ് ഇത് വരെ സിക്ക വൈറസ് സ്ഥിരീകരിച്ചത്.

Advertisment