റിയാദ് : പ്രകടന പത്രികയിൽ പറഞ്ഞ 600 ൽ 542 കാര്യങ്ങളും മൂന്നു വർഷം കൊണ്ട് ചെയ്തു തീർത്ത എൽ ഡി എഫ് സർ ക്കാരിനുള്ള അംഗീകാരമാവണം ഈ വരുന്ന അഞ്ചു ഉപതെര ഞ്ഞെടുപ്പുകളിലെയും ജനവിധി എന്ന് കേളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ.
/sathyam/media/post_attachments/9ybgtwOi7ZMjNHLiMmMx.jpeg)
ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഐ എം സി സി നാഷണൽ കമ്മിറ്റി അംഗം സജ്ജാദ് സാഹിർ ഉത്ഘാടനം ചെയ്യുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിൽ കേരളത്തിൽ ഉണ്ടായ സകല മേഖല കളിലെയും മാറ്റങ്ങൾ എല്ലാ വിഭാഗത്തിൽ പെട്ട ജങ്ങൾക്കും നേരിട്ട് ബോധ്യമുള്ളതാണെന്നും,വികസന കുതിപ്പിലേക്കുള്ള ഇടതു സർക്കാരിന്റെ കരങ്ങൾക്കുള്ള ശക്തി പകരലും അതോ ടൊപ്പം കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീത് കൂടി ആവണം ഉപതെരഞ്ഞെ ടുപ്പ് ജനവിധിയെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായ പ്പെട്ടു.
റിയാദ് സഫാമക്ക ഓഡിറ്റോറിയത്തിൽ കേളി കലാസംസ്കാ രിക വേദി സംഘടിപ്പിച്ച എൽ ഡി എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഐ എം സി സി നാഷണൽ കമ്മിറ്റി അംഗം സജ്ജാദ് സാഹിർ ഉത്ഘാടനം ചെയ്തു. കേളി മുഖ്യ രക്ഷാധി കാരി ആക്ടിങ് കൺവീനർ കെപിഎം സാദിഖ് അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/YZJEU4QdsdViO6B782Aq.jpeg)
കേളി സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പങ്കെടുത്തവര്‍
കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞ കൺവെ ൻഷനിൽ ന്യൂ എയ്ജ് ജനറൽ സെക്രട്ടറി ഷാനവാസ്, ദമ്മാം നവോദയ രക്ഷാധികാരി അംഗം എംഎം നയീം, കേളി രക്ഷാധി കാരി കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ വേങ്ങര, സതീഷ് കുമാർ, കുടുംബവേദി സെക്രട്ടറി സീബ പി പി എന്നിവർ സംസാരിച്ചു.
വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികൾ വീഡിയോ ഫോണ്‍ ഇന്നിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു വോട്ട് അഭ്യര്‍ത്ഥിച്ചു. കേളി പ്രസിഡന്റ് ഷമീർ കുന്നു മ്മൽ കൺവെൻഷന് നന്ദി പറഞ്ഞു.