ഉള്ളിയിലൂടെ കൊളസ്ട്രോളിനെയും രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാം

ഹെല്‍ത്ത് ഡസ്ക്
Sunday, August 9, 2020

ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു പച്ചക്കറിയാണ് ഉള്ളി. പോളിഫ്ലവനോയിഡ് ഉള്ളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍സര്‍ കാര്‍ഡിയോവസ്കുലര്‍ എന്നീ രോഗങ്ങള്‍ തടയാന്‍ സഹായിക്കും.

കൊളസ്ട്രോളിനെയും രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ ഉള്ളിക്ക് കഴിവുണ്ട് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മാംഗനിസ്, ബയോട്ടിന്‍, കോപ്പര്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, ഫോസ്ഫറസ്, വൈറ്റമിന്‍ ബി1, ഫൈബര്‍ എന്നിവ ധാരാളമായി ഉള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഉള്ളി ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ് എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

×