രാജ്യത്ത് ഉള്ളി വില കുതിച്ചുയര്‍ന്നു: ഉള്ളിയുടെ ചില്ലറ വില്‍പന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു

author-image
Charlie
New Update

publive-image

തിരുവനന്തപുരം: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചു എന്നാണ് ദ ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ട്. നവംബര്‍ ആദ്യവാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടര്‍ന്നേക്കാം.

Advertisment

ഉള്ളിയുടെ ചില്ലറ വില്‍പന വില കിലോയ്ക്ക് 40 രൂപ കടന്നു. അതേസമയം ഒക്ടോബര്‍ തുടക്കത്തില്‍, ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 15 രൂപ മുതല്‍ 25 രൂപ വരെ ആയിരുന്നു. വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഉള്ളിയുടെ പഴയ സ്റ്റോക്കുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എപിഎംസി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു.

പുതിയ സ്റ്റോക്കുള്ള എത്തിയിട്ടില്ല അതിനാല്‍ വില കുത്തനെ ഉയരുകയാണ്. റാബി ഇനം ഉള്ളി വിപണിയില്‍ എത്തുന്നതോടെ വിപണിയില്‍ വില കുറയുമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. മൊത്തം ഉള്ളി ഉല്‍പാദനത്തിന്റെ 70 ശതമാനവും റാബി ഉള്ളിയാണ്. ഖാരിഫ് ഇനത്തിലുള്ള ഉള്ളി ഉത്പാദനത്തില്‍ കുറവാണെങ്കിലും സെപ്തംബര്‍-നവംബര്‍ മാസങ്ങളിലെ ക്ഷാമ സമയങ്ങളില്‍ വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കുന്നു.

Advertisment