എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുക:എൻ.ടി.യു പ്രതിഷേധ ധർണ്ണ

New Update

publive-image

Advertisment

മണ്ണാർക്കാട്: ദേശീയ അധ്യാപക പരിക്ഷത്ത് എൻ.ടി.യു മണ്ണാർക്കാട് ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യഭ്യാസ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പ് വരുത്തുക, കുട്ടികളുടെ ഗ്രേസ് മാർക്ക് പിൻവലിച്ച തീരുമാനം റദ്ദാക്കുക,അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക, ഓൺലൈൻ കരിക്കുലം തയ്യാർ ആക്കുക,വിക്‌ടേഴ്‌സ് ചാനലിൽ സംകൃതത്തോടുള്ള അവഗണന അവസാനിപ്പിക്കുക,മെഡിക്കൽ ഇൻഷ്വറൻസ് ഉടൻ നടപ്പിലാക്കുക,ദേശീയ വിദ്യാഭ്യാസ നയം ഉടൻ നടപ്പിൽ വരുത്തുക, പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ മാരെ ഉടൻ നിയമിക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണയിൽ പി.ജയരാജ് അധ്യക്ഷത വഹിച്ചു . പ്രതിഷേധ ധർണ്ണ എൻ.ടി.യു വിദ്യഭ്യാസ ജില്ലാ പ്രസിഡണ്ട് പി.വിജയൻ ഉദ്ഘാടനം ചെയ്തു .കെ.കൃഷ്ണദാസ് ,വി.സുനിൽ കൃഷ്ണൻ , എ. ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർക്കും,വിദ്യഭ്യാസ ജില്ലാ ഓഫീസർക്കും നിവേദനം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ധർണ്ണ നടത്തിയത്.

Advertisment