മാനവികതയുടെ ആഘോഷം…ഓൺ ലൈൻ ഈദ് സൗഹൃദ സംഗമം ശ്രദ്ധേയമായി

സമദ് കല്ലടിക്കോട്
Monday, May 25, 2020

പാലക്കാട്: ‘മാനവികതയെ ആഘോഷിക്കാൻ.. സൗഹൃദപ്പെരുന്നാൾ’എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ഈദ് സൗഹൃദ സംഗമം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.എം.പി ശ്രീകണ്oൻ സംഗമം ഉദ്ഘാടനം ചെയ്തു.

‘മാനവിക സാഹോദര്യത്തിന്റെ സന്ദേശമാണ് ഈദ് നൽകുന്നതെന്നും ശാരീരികമായി അകലം പാലിക്കുമ്പോഴും സാമൂഹിക ബന്ധങ്ങൾ നിലനിർത്തുകാണ് വേണ്ടതെന്നും പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും ആത്മബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഇത്തരം സംഗമങ്ങൾ വ്യാപകമാവണമെന്നുംഅദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി.ആരിഫലി ഈദ് സന്ദേശം നൽകി.
‘ദൈവമാർഗത്തിൽ എന്തും ത്യജിക്കാനുള്ള പാoശാലയായിരുന്നു റമദാനെന്നും അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുനിർത്താനും ഇരകളാക്കപ്പെടുന്നവരുടെ വിമോചന പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയാണ് പെരുന്നാളെന്ന്’ അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ബഷീർ ഹസൻ നദ് വി അദ്ധ്യക്ഷ വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ആലങ്കോട് ലീലാകൃഷ്ണൻ, എം.എൽ.എ വി.ടി. ബൽറാം, മുൻ ഗവർണർ കെ.ശങ്കരനാരായണൻ, മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല സൗഹൃദ വേദി ചെയർമാൻ പ്രഫ.ശ്രീമഹാദേവൻ പിള്ള, ഡോ.മുരളി, റിട്ട. എസ്.പി സുരേന്ദ്രൻ, കെ.പി.എസ് പയ്യനടം, കെ.സി.നാസർ, പാലക്കാട് റിലീഫ് ഫോറം കൺവീനർറിട്ട.ഡി വൈ എസ് പി. വി.എസ്. മുഹമ്മദ് കാസിം, അഡ്വ.ഗിരീഷ് നൊച്ചുള്ളി,പ്രഫ.പാർവ്വതി വാര്യർ, കളത്തിൽ ഫാറൂഖ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ആശംസകളർപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗംഅബ്ദുൽഹകീം നദ് വി സമാപനം നിർവ്വഹിച്ചു.ജില്ലാ സെക്രട്ടറി ഹസനാർ കുട്ടി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.അബ്ദുസലാം നന്ദിയും പറഞ്ഞു.

×