ഫിലിം ഡസ്ക്
Updated On
New Update
Advertisment
ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സര്‍വീസ് ഹാന്‍ഡിലിംഗ് ചാര്‍ജ് ഈടാക്കാറുണ്ട്. ഇത് നല്‌കേണ്ടതില്ലെന്നും നിയമപരമല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. ഫോറം എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ വിജയ് ഗോപാല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇക്കാര്യം ആര്‍ബിഐ വ്യക്തമാക്കിയത്.
ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പണമിടപാടിന് ബാങ്കിന് വ്യാപാരികള്‍ നല്‌കേണ്ട തുകയാണ് ഹാന്‍ഡിലിംഗ് ചാര്‍ജ്. എന്നാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകള്‍ ഇത് ഈടാക്കുന്നത് ഉപഭോക്താക്കളില്‍ നിന്നാണ്. ബുക്ക് മൈ ഷോ ഈടാക്കുന്ന സര്‍വീസ് ഹാന്‍ഡിലിംഗ് ചാര്‍ജ് ആര്‍ബിഐയുടെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റുകളുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചതായും വിവരാവകാശ രേഖയ്ക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.