ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ബാങ്ക് വിവരങ്ങൾ നൽകി; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കണേ...

New Update

തൃ​ശൂ​ർ: ക്രെഡിറ്റ് കാർഡിന്റെ പേരിൽ വമ്പൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. നാഷണലൈസ്ഡ് ബാങ്കിന്റെ ക്രൈ​ഡി​റ്റ് കാ​ർ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി അ​ജി​മു​ദ്ദീ​ൻ അ​ൻ​സാ​രിയാണ് കേരള പോലീസിന്റെ പിടിയിലായത്.

Advertisment

publive-image

കു​ന്നം​കു​ളം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ൽ​ന്നും ഏ​ഴു​ത​വ​ണ​യാ​യി പ്രതി ത​ട്ടി​യെ​ടു​ത്ത​ത് 3,69,300 രൂ​പ. സ്ത്രീ​യു​ടെ പ​രാ​തി​യിൽ സൈ​ബ​ർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ​ണം ത​ട്ടി​യെ​ടു​ത്ത​ത് ഝാ​ർ​ഖ​ണ്ഡി​ൽ​നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്തി. തുടർന്നായിരുന്നു പ്രതി പോലീസ് വലയിലായത്.

2023 ഫെ​ബ്രു​വ​രി​യി​ലാണ് പ​രാ​തി​ക്കാ​രി​ക്കു ബാ​ങ്കി​ൽ​നി​ന്നെ​ന്ന വ്യാ​ജേ​ന ക്രെ​ഡി​റ്റ് കാ​ർ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ൻ ഫോ​ണ്‍​കോ​ൾ ല​ഭി​ച്ചത്. പ​രാ​തി​ക്കാ​രിക്ക് പു​തി​യ ക്രെ​ഡി​റ്റ് കാ​ർ​ഡ് ലഭിച്ച ഉടനെയായതിനാൽ യാതൊരു സം​ശ​യവും തോ​ന്നി​യി​ല്ല. തുടർന്ന് ബാ​ങ്കി​ന്‍റേ​താ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ്രതി പ​രാ​തി​ക്കാ​രി​യു​ടെ ഫോ​ണി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പിച്ചു. തുടർന്ന് ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ഓരോന്നായി ചോ​ർ​ത്തി.

ഇത്തരത്തിൽ ഏ​ഴു ത​വ​ണ​ക​ളാ​യി 3,21,300 രൂ​പ​യും ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്ന് 48,000 രൂ​പ​യു​മ​ട​ക്കം ആ​കെ 3,69,300 രൂ​പ ത​ട്ടി​യെ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പ​രാ​തി ന​ൽ​കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ ഝാ​ർ​ഖ​ണ്ഡിൽ നിന്ന് ക​ണ്ടെ​ത്തി​യ​ത്.

Advertisment