കുവൈറ്റിലെ ഓരോ സ്വദേശി കുടുംബങ്ങള്‍ക്കും ഇനി അനുവദിക്കുക രണ്ട് ഡ്രൈവര്‍മാരെ മാത്രം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, December 6, 2019

കുവൈറ്റ് : കുവൈറ്റിലെ ഓരോ സ്വദേശി കുടുംബങ്ങള്‍ക്കും ഇനി അനുവദിക്കുക രണ്ട് ഡ്രൈവര്‍മാരെ മാത്രം . ഇതു സംബന്ധിച്ച് റഡിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാ ഗവര്‍ണറേറ്ററുകളിലേക്കും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു .

മൂന്നാമത് ഒരു ഡ്രൈവറെ ആവശ്യമാണെങ്കില്‍ അംഗീകാരം ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍സ് അഫേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം .

രാജ്യത്തിന്റെ ജനസംഖ്യാപരമായ ഘടനയില്‍ മാറ്റം വരുത്തുന്നതിനും ആര്‍ട്ടിക്കിള്‍ 20 ന് കീഴിലുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

×