ഉമ്മന്‍ചാണ്ടി 29-ന് ഇടുക്കിയില്‍ പര്യടനം നടത്തും

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, November 26, 2020

തൊടുപുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞയറാഴ്ച്ച ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും.

രാവിലെ 11 മണിക്ക് പൂമാല, ഉച്ചക്ക് 12-30-ന് രാജമുടി, 1.30-ന് തങ്കമണി, 2.30-ന് തൂക്കുപാലം, 3.30-ന് ചക്കുപ്പള്ളം, 4.30-ന് വണ്ടിപ്പെരിയാര്‍, 5.30-ന് ഏലപ്പാറ, 6.30-ന് പെരുവന്താനം എന്നീ ക്രമത്തില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശ്ശനമയും പാലിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും, കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്ബും അഭ്യര്‍ത്ഥിച്ചു.

-അഡ്വ. എസ് അശോകന്‍

×