കേന്ദ്രസർക്കാർ മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാൻ നടത്തുന്ന ശ്രമങ്ങളെ എതിർക്കുക: നവയുഗം.

New Update

ദമാം : ഡൽഹിയിലെ സംഘപരിവാർ ആക്രമം ജനങ്ങളിലേക്ക് എത്തിച്ച് മാധ്യമധർമ്മം നിറവേറ്റി യതിന്‍റെ പേരില്‍ ഏഷ്യാനെറ്റ്, മീഡിയ വൺ തുടങ്ങിയ വാർത്താ ചാനലുകൾക്ക് 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

publive-image

കലാപത്തിൽ ആർ.എസ്.എസ്സിന്റെ പങ്കിനെ തുറന്നു കാണിച്ചതിന്റെ പേരിലും, ഡൽഹി പോലീ സിന്റെ നിഷ്ക്രിയതയും പക്ഷപാതവും റിപ്പോർട്ട് ചെയ്തതിന്റെ പേരിലുമാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. നരേന്ദ്രമോദി നയിയ്ക്കുന്ന ഫാസിസ്റ്റ് സർക്കാരിന്റെ നാണം കെട്ട ഈ തീരുമാനം ജനാധിപത്യവിരുദ്ധവും അത്യന്തം അപലപനീയവുമാണെന്ന് നവയുഗം അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ ആസൂത്രിതമായി കലാപം അഴിച്ചുവിട്ട് ഗുജറാത്ത് മോഡൽ വംശഹത്യ നട്ടപ്പിലാക്കു വാനുള്ള സംഘപരിവാർ ശ്രമങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയ മാധ്യമങ്ങൾക്കുനേരെ യുളള പ്രതികാര നടപടിയാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. ഒപ്പം തങ്ങൾക്കെതിരെ റിപ്പോ ർട്ട് ചെയ്യുന്നവർക്ക് നേരെ എന്ത് നിയമനടപടികൾ എടുക്കാനും തങ്ങൾ മടിയ്ക്കില്ല എന്ന് ഇന്ത്യ യിലെ മാധ്യമങ്ങളെ മുഴുവൻ ഭീക്ഷണിപ്പെടുത്താനും ഈ നടപടി വഴി അവർ ശ്രമിയ്ക്കുന്നു.

ഡൽഹിയിൽ കലാപത്തിന്ന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കന്മാർക്ക് ഇസെഡ് കാറ്റഗറി സുരക്ഷ നൽകിയ മോഡി ഭരണകൂടം, കലാപം നടത്തിയവരെ സംരക്ഷിയ്ക്കാനും, ഭരണകൂടത്തി ന്റെ പിന്തുണയോടെ നടന്ന ഈ വർഗ്ഗീയ കൂട്ടക്കൊലകളെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യ മങ്ങൾ വഴി ന്യായീകരിയ്ക്കാനും, നുണകൾ പ്രചരിപ്പിയ്ക്കാനും ആണ് ശ്രമിച്ചത്. തങ്ങളുടെ വരുതിയിൽ നിൽക്കാത്ത മാധ്യമങ്ങളെ ഭരണാധികാരം ഉപയോഗിച്ച് അടിച്ചമർത്തുക എന്ന സർക്കാർ അജണ്ടയുടെ ഭാഗമാണ് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് നേരെ നടന്ന ഈ നടപടി.

ഇങ്ങനെ മാധ്യമങ്ങളുടെ വായ് മൂടി കെട്ടുവാനും, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുവാനും, ഭയപ്പെടുത്തി നിശബ്ദമാക്കുവാനുമുളള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

Advertisment