Advertisment

കഴിഞ്ഞ ദിവസങ്ങളുടെ തനിയാവർത്തനം; പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ദമാകും, ഫോൺചോർത്തൽ, ഡൽഹിയിൽ 9 വയസ്സുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകി

New Update

publive-image

Advertisment

ഡൽഹി: പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ദമാകും. കഴിഞ്ഞ ദിവസങ്ങളുടെ തനിയാവർത്തനമാകും ഇന്നും പാർലമെന്റിന്റെ ഇരു സഭകളിലും അരങ്ങേറുക. ഫോൺചോർത്തൽ, ഡൽഹിയിൽ 9 വയസ്സുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.

ഫോൺചോർത്തൽ വിഷയം സഭ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗികരിയ്ക്കാതെ പാർലമെന്റ് നടപടികളോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഈ വിഷയത്തിൽ നടുത്തളത്തിലിറങ്ങിയ 6 തൃണമൂൽ അംഗങ്ങളെ രാജ്യസഭാ ചെയർമാൻ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം ഇരു സഭകളിലും ഇന്നും നിയമ നിർമ്മാണ അജണ്ടകളുമായി സർക്കാർ മുന്നോട്ട് പോകും. ലോകസഭയിൽ സെൻട്രൽ യൂണിവഴ്സിറ്റി ഭേഭഗതി ബില്ലും രാജ്യസഭയിൽ ഡൽഹിയിലെ വായു മലിനികരണം തടയുന്നതുമായി ബന്ധപ്പെട്ട ബില്ലും ആകും നിയമ നിർമ്മാണ അജണ്ടയിൽ പ്രധാനം.

NEWS
Advertisment