ഗാന്ധിജിയുടെ നൂറ്റിയന്പതാം ജന്മവാർഷികാഘോഷം ദമാമിൽ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി എത്തുന്നു .

New Update

ദമ്മാം . ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയുടെ നൂറ്റിയ മ്പതാം വാർഷിക ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച രാവിലെ ദമാമിൽ എത്തിച്ചേരുമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു .

Advertisment

publive-image

വെള്ളിയാഴ്ച ദമ്മാമിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് എത്തിച്ചേരുന്നത് , വ്യാഴം വെള്ളി ദിവസങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രമേശ് ചെന്നി ത്തല വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങും , വിവിധ സംഘടനാ പ്രതിനിധികളും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമെന്നു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല പത്രക്കുറിപ്പിൽ അറിയിച്ചു .

Advertisment